
കൊച്ചി: വേമ്പനാട്ട് കായലിലെ വെള്ളത്തിന്റെ നിലവാരം, ജലജന്യ രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണപദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച സംരംഭങ്ങളുടെ ഉദ്ഘാടനം സി.എം.എഫ്.ആർ.ഐയിൽ ഇന്ന് രാവിലെ പത്തിന് ലോകാരോഗ്യ സംഘടനയുടെ മുൻ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ നിർവഹിക്കും. വാട്ടർ ക്ലിനിക്, ക്ലെൻസ് ആപ്, ഗവേഷകരെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കാനുള്ള അക്വാഡിപ് ആപ്പ്, തീരമേഖലയിലെ ജലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട ഡേറ്റബേസ് എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |