
ഇലഞ്ഞി: ബസിൽ തലകറങ്ങി വീണ പ്ളസ് വൺ വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിക്കും ആംബുലൻസ് ആയി മാറി കെ.എസ്.ആർ.ടി.സി. വൈക്കത്ത് നിന്ന് തൊടുപുഴയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് മുത്തോലപുരം ചക്കാലപ്പാറ സ്വദേശിനിയായ പെൺകുട്ടിക്ക് രക്ഷയേകിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് സ്കൾ വിട്ട് പെരുവയിലെത്തിയ വിദ്യാർത്ഥിനി കൂട്ടുകാരികളോടൊപ്പമാണ് ബസിൽ കയറിയത്.അവർമ്മയിലെത്തിയപ്പോൾ പെൺകുട്ടി തളർന്ന് ബസിനുള്ളിൽ വീണു. യാത്രക്കാർ പ്രഥമ ശുശ്രൂഷ നൽകി. ബസ് ഉടൻ തന്നെ ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആശുപത്രിയിലെത്തിക്കാൻ ഡ്രൈവർ ബേബിയും വനിത കണ്ടക്ടർ രാജേശ്വരിയും തീരുമാനിക്കുകയായിരുന്നു.
ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് കുട്ടിക്ക് ബോധം തെളിഞ്ഞത്. തുടർന്ന് കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിക്കുകയും വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ബസ് ഡ്രൈവർ ബേബിയുടെയും കണ്ടക്ടർ രാജേശ്വരിയുടെയും അവസരോചിതമായ ഇടപെടലാണ് പെൺകുട്ടിയ്ക്ക് ജീവൻ തിരികെ നൽകിയത്. ഇരുവരെയും നാട്ടുകാർ അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |