
കൊച്ചി: മഹാരാജാസ് കോളേജ് ഫിസിക്സ് വിഭാഗവും കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. കെ. ബാബു ജോസഫിന്റെ ഗവേഷണ വിദ്യാർത്ഥികളും സംയുക്തമായി സംഘടിപ്പിക്കുന്ന നാഷണൽ കോൺഫറൻസ് 30, 31 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജിൽ നടക്കും. പ്രെഫ. കെ. ബാബു ജോസഫ് ഉദ്ഘാടനം ചെയ്യും. കോൺഫറൻസിൽ പ്രപഞ്ചശാസ്ത്രം, നോൺ ലീനിയർ ഡൈനാമിക്സ്, എ.ഐ തുടങ്ങിയ സൈദ്ധാന്തിക ഭൗതിക ശാസ്ത്ര വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്നുള്ള വിഷയ വിദഗ്ദ്ധരും 150 പി.ജി ഗവേഷക വിദ്യാർത്ഥികളും കോൺഫറൻസിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |