SignIn
Kerala Kaumudi Online
Thursday, 22 October 2026 5.00 PM IST

ഷിബുവിന് ചൈനയിൽ നിന്ന് പുരസ്കാരം

photo

വൈപ്പിൻ: സാംസ്‌കാരിക പൈതൃകങ്ങളെയും അവശിഷ്ടങ്ങളെയും സംരക്ഷിക്കുന്നതിനായി ചൈനയിൽ നടന്ന 9-ാമത് സെന്റർ ഒഫ് ഹെവൻ ആൻസ് എർത്ത് കൾച്ചറൽ ഹെറിറ്റേജ് അന്താരാഷ്ട്ര കാർട്ടൂൺ മത്സരത്തിൽ മലയാളി ചിത്രകാരൻ സി.ബി. ഷിബുവിന് പുരസ്‌കാരം.

'പഴമയെ സംരക്ഷിക്കും" എന്ന ചിത്രം സിൽവർ പ്രൈസ് നേടി. 5000 ചൈനീസ് യുവാൻ (58, 500 രൂപ), പ്രശസ്തി പത്രം എന്നിവ ഉൾപ്പെടുന്നതാണ് അവാർഡ്. റൊമാനിയൻ കലാകാരന്മാരായ കോൺസ്റ്റാന്റിൻ പവലിന് ഗ്രാൻഡ് പ്രൈസും ഗബ്രിയേൽ റൂസ്ത് ഗോൾഡ് പ്രൈസും ലഭിച്ചു. സാംസ്‌കാരിക പൈതൃകം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ് എന്നായിരുന്നു വിഷയം.
സാംസ്‌കാരിക പൈതൃകത്തിന്റെയും അവശിഷ്ട സംരക്ഷണത്തിന്റെയും ഉയർന്ന നിലവാരത്തിലുള്ള വികസനം വർദ്ധിപ്പിക്കുന്നതിനുമായി ഷെങ്ങ്‌ഷോ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് കൾച്ചറൽ ഹെറിറ്റേജ് ആൻഡ് ആർക്കിയോളജിയും ഹെനാൽ കാർട്ടൂണിസ്റ്റ് അസോസിയേഷനും സംയുക്തമായിട്ടാണ് എല്ലാ വർഷവും മത്സരം.

 രാജ്യാന്തര പുരസ്കാര ജേതാവ്
ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങൾ നേടി ശ്രദ്ധിക്കപ്പെട്ടിട്ടുള്ള കലാകാരനാണ് ഷിബു. 2007ൽ തുർക്കിയിൽ നിന്ന് കാർട്ടൂൺ കലയിലെ ഓസ്‌കാർ അവാർഡ്, 2010ൽ ദക്ഷിണ കൊറിയയിൽ നിന്ന് ഓണറബിൾ ബഹുമതി, 2014ൽ ബെൽജിയത്തിലെ നോക്ക്ഫീസ്റ്റ് അന്തർദേശീയ കാർട്ടൂൺ മേളയിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ ക്ഷണം, 2018ൽ തുർക്കിയിൽ നിന്ന് ഔവർ ഹെറിറ്റേജ് ജറുസലോ ഇന്റർനാഷണൽ കാർട്ടൂൺ അവാർഡ്, 2022ൽ ആഥൻസിലെ ഡാഫ്‌നിയ്മിട്ടോസ് മുൻസിപ്പാലിറ്റിയുടെ മെറിറ്റ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ ഭരണകൂടം ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് നല്കി ആദരിച്ചിരുന്നു. വൈപ്പിൻകരയിലെ ചെറായി പാടത്ത് ബാലന്റെയും ശാന്താമണിയുടെയും മകനായ ഷിബു ഫോട്ടോഗ്രഫർ കൂടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL