SignIn
Kerala Kaumudi Online
Thursday, 22 October 2026 5.51 PM IST

കാക്കനാട് -ഇൻഫോപാർക്ക് റൂട്ടിൽ മെട്രോ കണക്ട് ബസ് ഇന്നു മുതൽ

kakanad
kakanad

കൊച്ചി: വാട്ടർ മേട്രോ കാക്കനാട് സ്റ്റേഷനെ ഇൻഫോപാർക്ക്, കാക്കനാട് സിവിൽ സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇലക്ട്രിക് ബസ് സർവീസ് ഇന്ന് ആരംഭിക്കും. മൂന്ന് ബസുകളാണ് സർവീസ് നടത്തുക.

കാക്കനാട് വാട്ടർ മെട്രോ -കിൻഫ്ര -ഇൻഫോപാർക്ക് റൂട്ടിൽ രാവിലെ എട്ട് മുതൽ വൈകിട്ട് 7.15 വരെ 25 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. അഞ്ച് കിലോമീറ്റർ ദൂരത്തേയ്ക്കു 20 രൂപയാണ് ടിക്കറ്റ് നിരക്ക്.

 രാവിലെ 7.00,7.20, 7.50 എന്നീ സമയങ്ങളിൽ കളമശ്ശേരിയിൽ നിന്ന് നേരിട്ട് സിവിൽ സ്റ്റേഷൻ, വാട്ടർ മെട്രോ വഴി ഇൻഫോപാർക്കിലേക്ക്

 വൈകിട്ട് 7.15ന് ഇൻഫോപാർക്കിൽ നിന്ന് വാട്ടർ മെട്രോ, കാക്കനാട് വഴി കളമശ്ശേരിക്ക്

 കാക്കനാട് വാട്ടർ മെട്രോ -കളക്ടറേറ്റ് റൂട്ടിൽ 20 മിനിറ്റ് ഇടവിട്ട് രാവിലെ എട്ട് മുതൽ വൈകിട്ട് 7.30 വരെ സർവീസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, METRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL