
കൊച്ചി: നിയമക്കുരുക്കുകൾക്ക് പരിഹാരം കാണാൻ ജനകീയ സമരങ്ങൾക്ക് സാധിക്കുമെന്ന് മുൻ ഡി.ജി. പി ഡോ. ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.
മുനമ്പം ഭൂസംരക്ഷണ സമിതി സമരത്തിൽ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം .
സംയുക്ത പാർലമെന്ററി സമിതി ( ജെ.പി.സി)
വഖഫ് നിയമ ഭേദഗതി അംഗീകരിച്ചതോടെ, ബജറ്റ് സമ്മേളനത്തിൽ തന്നെ പാസാക്കാൻ കഴിഞ്ഞേക്കും. അതോടെ
മുനമ്പം ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ വഖഫ് അധിനിവേശങ്ങൾക്കും വിരാമമാകുമെന്നും പറഞ്ഞു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, നേതാക്കളായ കെ.കെ. വേലായുധൻ, ഇ. എസ്. പുരുഷോത്തമൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |