SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

അവാർഡ് സമർപ്പണം

award

കൊച്ചി: ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2024ലെ ഓടക്കുഴൽ അവാർഡ് കെ. അരവിന്ദാക്ഷന് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ചരമവാർഷിക ദിനമായ രണ്ടിന് സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ സി. രാധാകൃഷ്ണൻ സമ്മാനിക്കും. വൈകിട്ട് അഞ്ചിന് പരിഷത്തിന്റെ മഹാകവി ജി. ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. കഥാകൃത്തും നോവലിസ്റ്റുമായ കെ. അരവിന്ദാക്ഷന്റെ 'ഗോപ’ എന്ന നോവലാണ് അവാർഡിന് അർഹമായത്. നോൽ, കഥ, ഉപന്യാസം എന്നീ വിഭാഗങ്ങളിൽ ശ്രദ്ധേയമായ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പ്രഥമ ജ്ഞാനപീഠ ജേതാവായ മഹാകവി ജി. ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റ് മലയാളത്തിലെ മികച്ച കൃതിക്ക് നൽകുന്നതാണ് ഓടക്കുഴൽ അവാർഡ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ODAKUZHAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL