SignIn
Kerala Kaumudi Online
Thursday, 22 October 2026 5.32 PM IST

അമേച്വർ നാടക മത്സരം 

dra

കൊച്ചി: കേരള സംഗീത നാടക അക്കാഡമി, കേരള ഫൈൻ ആർട്ട്‌സ് സൊസൈറ്റി, ജില്ലാ കേന്ദ്ര കലാസമിതി, പി.ജെ. ആന്റണി ഫൗണ്ടേഷൻ എന്നിവ സംയുക്തമായി മദ്ധ്യമേഖലാ അമേച്വർ നാടക മത്സരം സംഘടിപ്പിക്കും. 5 മുതൽ 11 വരെ ഫൈൻ ആർട്സ് ഹാളിൽ വൈകിട്ട് ഏഴിനാണ് നാടകാവതരണം. പ്രവേശനം സൗജന്യമാണ്.

അഞ്ചിന് കൂടദേശ്യം, 6ന് ജനുസ്, 7ന് ദന്താശുപത്രിക്കും ഗ്രന്ഥശാലക്കും ഇടയിലൊരു കവല, 8ന് പൊറാട്ട്, 10ന് വെയ്യ് രാജാ വെയ്യ്, 11ന് സെനീബ് എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുക. അഞ്ചിന് വൈകിട്ട് 5.30ന് സംഗീത നാടക അക്കാഡമി നിർവാഹക സമിതി അംഗം ജോൺ ഫെർണാണ്ടസിന്റെ അദ്ധ്യക്ഷതയിൽ ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, FINE ARTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL