SignIn
Kerala Kaumudi Online
Thursday, 22 October 2026 1.39 PM IST

വേനൽച്ചൂട് കനത്തു: ഓമനകൾക്ക് വേണം കരുതൽ

animal

കൊ​ച്ചി​:​ ​കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യ​ ​ക​ടു​ത്ത​ ​വേ​ന​ൽ​ച്ചൂ​ട് ​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ​ ​ജീ​വ​ന് ​ഭീ​ഷ​ണി​യാ​ണെ​ന്നും​ ​ക​ർ​ഷ​ക​ർ​ ​മു​ൻ​ക​രു​ത​ൽ​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്റെ​ ​മു​ന്ന​റി​യി​പ്പ്.​ ​പ​ശു,​ ​എ​രു​മ,​ ​ആ​ട്,​ ​കോ​ഴി,​ ​പ​ന്നി,​ ​മ​റ്റ് ​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ ​എ​ന്നി​വ​യ്‌​ക്ക് ​ക​രു​ത​ലോ​ടെ​ ​പ​രി​ച​ര​ണം​ ​ആ​വ​ശ്യ​മാ​ണ്. വേ​ന​ൽ​ക്കാ​ല​ത്ത് ​പ​ശു​ക്ക​ളു​ടെ​ ​പാ​ല​ള​വും​ ​ഫാ​റ്റ്,​ ​എ​സ്.​എ​ൻ.​എ​ഫ് ​എ​ന്നി​വ​ ​കു​റ​യാ​നും​ ​പ​ശു​ക്ക​ൾ​ ​മ​ദി​ല​ക്ഷ​ണ​ങ്ങ​ൾ​ ​കൃ​ത്യ​മാ​യി​ ​പ്ര​ക​ട​മാ​ക്കാ​തി​രി​ക്കു​ന്ന​തി​നും​ ​കാ​ര​ണ​മാ​കും.​ ​ പ​ശു​ക്ക​ളു​ടെ​ ​താ​പ​നി​ല​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​കൃ​ത്രി​മ​ ​ബീ​ജാ​ധാ​നം​ ​വി​ജ​യി​ക്കു​ക​യു​ള്ളൂ.​ ​

 സൂര്യാഘാത ലക്ഷണങ്ങൾ
തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നു നുരയും പതയും വരൽ, വായ തുറന്ന ശ്വാസവും പൊള്ളിയ പാടുകൾ എന്നിവ കണ്ടാൽ വെറ്ററിനറി ഹോസ്പിറ്റലിൽ ചികിത്സ തേടണം

പശുക്കൾക്ക്

വായൂ സഞ്ചാരമുള്ള തൊഴുത്തും ഫാനും നിർബന്ധമാക്കുക. ചൂട് വായു പുറത്തേക്ക് കളയാൻ ഫാൻ ഉപയോഗിക്കണം

മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ, തുള്ളിനന, നനച്ച ചാക്കിടുന്നത് ഉത്തമം.

ടാർപോളിന്റെ കീഴെ കെട്ടിയിടരുത്

ഇടയ്ക്കിടെ കുളിപ്പിക്കുകയോ തുണി നനച്ച് തുടയ്ക്കുകയോ ചെയ്യണം

രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൊള്ളുന്ന വെയിലിൽ തുറസായ സ്ഥലത്ത് കെട്ടിയിടുന്നത് ഒഴിവാക്കുക

 പ്രതിദിനം 80- 100 ലിറ്റർ കുടിവെള്ളം നൽകണം

 ധാരാളം പച്ചപ്പുല്ല് ലഭ്യമാക്കണം

 കാലിത്തീറ്റ രാവിലെയും വൈകിട്ടും മാത്രം

ധാതുലവണമിശ്രിതം, അപ്പക്കാരം, ഉപ്പ്, പ്രോബയോട്ടിക്സ് , ഇലക്ട്രോളൈറ്റ്സ്, വിറ്റാമിൻ-എ എന്നിവ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉൾപ്പെടുത്തണം

എരുമകൾ

മുങ്ങിക്കിടക്കാൻ ടാങ്കുകൾ അത്യാവശ്യം. എപ്പോഴും തണുപ്പിച്ച് കൊടുക്കണം. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കക്കണം

പന്നികൾ

വിദേശ ഇനം പന്നികൾക്ക് കുടിവെള്ളം നൽകുന്നതും നനയ്ക്കുന്നതും ചൂടിൽ നിന്ന് രക്ഷിക്കും
പ്രോബയോട്ടിക്സ്, ധാതുലവണമിശ്രിതം നൽകുക

 കോഴികൾ

കുടിക്കാൻ തണുത്ത വെള്ളം, മോരുംവെള്ളം നൽകുക.

രാവിലെയും വൈകിട്ടും തറവിരി ഇളക്കിയിടണം.
വൈറ്റമിൻ-സി, ഇലക്ട്രോളൈറ്റ്സ് പ്രോബയോട്ടിക്സ് എന്നിവ കുടിവെള്ളത്തിൽ നൽകുക.
മേൽക്കൂരക്ക് മുകളിൽ ചാക്ക് നനച്ചിടുക

 ഓമനമൃഗങ്ങൾ

വിദേശയിനം നായ്ക്കൾ, പൂച്ചകൾ, പക്ഷികൾ എന്നിവയുമായുള്ള യാത്ര രാവിലെയും വൈകിട്ടും മാത്രമാക്കണം.

തീറ്റ രാവിലെയും വൈകിട്ടും ക്രമപ്പെടുത്തണം.

 എയർ കണ്ടിഷനുള്ള കാറിനുള്ളിൽ അടച്ചിടരുത്.

കുടിവെള്ളം കൂട്ടിൽ വയ്ക്കണം.

പക്ഷികൾക്ക് കുളിക്കാനുള്ള വെള്ളം ലഭ്യമാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, HEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL