
കോതമംഗലം: കോതമംഗലത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്യസംസ്ഥാനക്കാർ അറസ്റ്റിൽ. വാരപ്പെട്ടിയിൽ നിന്ന് പശ്ചിമബംഗാളിലെ മൂർഷിദാബാദിൽ നിന്നുള്ള ബബ്ലു ഹഖും (30) കോഴിപ്പിള്ളിയിൽ നിന്ന് മൂർഷിദാബാദുകാരനായ സാമ്രാട്ട് സേഖുമാണ്(30) അറസ്റ്റിലായത്. രണ്ട് പേരിൽ നിന്നുമായി രണ്ട് കിലോയിലേറെ കഞ്ചാവ് പിടികൂടി. റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസ്, പ്രിവന്റീവ് ഓഫീസർമാരായ പി.ബി.ലിബു, എം.ടി. ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എ. റസാഖ്, സോബിൻ ജോസ്, ആസിഫ് മുഹമ്മദ്, ബിലാൽ പി.സുൽഫി, ജോയൽ ജോർജ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |