
കൊച്ചി: അഭിഭാഷക സംരക്ഷണ ബിൽ നടപ്പാക്കുക, കോർട്ട് ഫീസ് വർദ്ധന പിൻവലിക്കുക, അഭിഭാഷക ക്ഷേമനിധി 30ലക്ഷം രൂപയായി വർദ്ധിപ്പിക്കുക, അഭിഭാഷക പെൻഷൻ സ്‌കീം നടപ്പിലാക്കുക തുടങ്ങീ പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ച് ഇന്ത്യൻ ലായേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി 10ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന ധർണ രാവിലെ 10.30ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. ആവശ്യങ്ങൾ അറിയിച്ചിട്ടും അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ധർണയെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.കെ അബ്ദുൽ റഹ്മാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |