
കൊച്ചി: കൊച്ചി സർവകലാശാലയിലെ അപ്ലൈഡ് കെമിസ്ട്രി വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ കുട്ടികൾക്കായി 'മാജിക് ഒഫ് കെമിസ്ട്രി' പരിപാടി സംഘടിപ്പിച്ചു.
സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. അപ്ലൈഡ് കെമിസ്ട്രി വകുപ്പ് മേധാവി പ്രൊഫ.ഡോ. സബൂറ ബീഗം അദ്ധ്യക്ഷത വഹിച്ചു. കൊച്ചിയിലെ വിവിധ സ്‌കൂളുകളിലെ 8,9 ക്ലാസ് വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രൊഫ. കെ. ഗിരീഷ് കുമാർ വിദ്യാർത്ഥികളുമായി സംവദിച്ചു. ടെക്സ്റ്റ്ബുക്കുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന പത്ത് രാസപ്രതികരണങ്ങളുടെ ലൈവ് ഡെമൺസ്‌ട്രേഷനും പരിശീലനവും സംഘടിപ്പിച്ചു. എം.എസ്‌സി ഫോറൻസിക് സയൻസ് പ്രോഗ്രാം വിദ്യാർത്ഥികൾ രസകരമായ ഫൊറൻസിക് പരീക്ഷണങ്ങളും രസതന്ത്ര വിദ്യകളുമാണ് പരിപാടിയിൽ ഒരുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |