SignIn
Kerala Kaumudi Online
Thursday, 22 October 2026 5.58 PM IST

കെട്ടിട വിപണിയിൽ കുതിച്ച് കൊച്ചി

real

കൊച്ചി: ഓഫീസ്, വ്യാപാരം, താമസം എന്നിവയ്‌ക്കുള്ള കെട്ടിട വിപണിയിൽ കൊച്ചി നഗരം മികച്ച വളർച്ചയിൽ. ഓഫീസ് ആവശ്യത്തിൽ 28 ഉം വ്യാപാരത്തിന് ഒമ്പതും ശതമാനം വീതം വളർച്ചയുണ്ടായി. സാങ്കേതിക വിദ്യ കമ്പനികളാണ് ഏറ്റവുമധികം സ്ഥലം നേടിയത്. വ്യാവസായിക റിയൽ എസ്റ്റേറ്റ് രംഗത്ത് കൊച്ചി ശക്തമായ സാന്നിദ്ധ്യമായി മാറുകയാണെന്നാണ് വിലയിരുത്തൽ.

കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയെക്കുറിച്ച് കൺസൾട്ടിംഗ് സ്ഥാപനമായ സി.ബി.ആർ.ഇ സൗത്ത് ഏഷ്യ ലിമിറ്റഡും ക്രെഡായ് കേരളയും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിവരങ്ങൾ. ക്രെഡായ് സംസ്ഥാന സമ്മേളനത്തിൽ റിപ്പോർട്ട് പുറത്തിറക്കി.

മൂന്ന് വർഷത്തിനിടെ കഴിഞ്ഞ ഡിസംബർ വരെ 1.7 കോടി ചതുരശ്രയടി സ്ഥലമാണ് ഓഫീസ് ആവശ്യങ്ങൾക്കായി കൊച്ചിയിൽ ലഭ്യമായത്. വ്യാപാരാവശ്യങ്ങൾക്ക് 2020 മുതൽ 34 ലക്ഷം ചതുരശ്രയടി സ്ഥലമാണുള്ളത്. അരലക്ഷം ചതുരശ്ര അടിയിൽ താഴെയുള്ള ഓഫീസുകൾക്കാണ് 78 ശതമാനവും ഉപയോഗിച്ചത്.

2024ൽ താമസസൗകര്യമുള്ള യൂണിറ്റുകൾ 17,000 കവിഞ്ഞു. തുറമുഖനഗരം, വ്യവസായകേന്ദ്രം എന്നിവയാണ് ആകർഷണം. ഐ.ടി, ഷിപ്പിംഗ്, വ്യവസായം എന്നീ മേഖലകളിലെ പ്രതിഭകളുടെ വരവാണ് താമസസൗകര്യങ്ങൾ തേടുന്നവരുടെ എണ്ണം വർദ്ധിക്കാൻ കാരണം. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് നഗരങ്ങളാണ് കൊച്ചിക്ക് പിന്നിലുള്ളത്.

ഓഫീസ് ഉപയോഗം ശതമാനത്തിൽ

ടെക്നോളജി കമ്പനികൾ 44

കൺസൾട്ടിംഗ്, അനലിറ്റിക്‌സ് 25

വിവിധ ആവശ്യങ്ങൾക്ക് 12

ഏവിയേഷൻ 11

ബാങ്കിംഗ്, ഫിനാൻസ്, ഇൻഷ്വറൻസ് 4

എൻജിനിയറിംഗ്, നിർമ്മാണം 3

മറ്റുള്ളവ ഒന്ന്

കമ്പനി സ്വഭാവം

ആഭ്യന്തര കമ്പനികൾ 57

അമേരിക്കൻ 29

യൂറോപ്പ്, മധ്യേഷ്യൻ 11

ഏഷ്യൻ 3

അനുകൂലഘടകങ്ങൾ

സാങ്കേതിക കമ്പനികൾക്ക് അനുയോജ്യമായ ഇടം

ഭാവിയിൽ ദക്ഷിണേന്ത്യയിലെ ഐ.ടി ഹബാകും

ഇൻഫോപാർക്ക്, പ്രത്യേക സാമ്പത്തികമേഖല

സർക്കാരിന്റെ അനുകൂലമായ നടപടികൾ

അടിസ്ഥാനസൗകര്യരംഗത്തെ വൻമാറ്റങ്ങൾ

വിദഗ്ദ്ധരായ പ്രൊഫഷണലുകളുടെ സാന്നിദ്ധ്യം

ചില്ലറ വില്പന വളരുന്നു

ഉപഭോക്താക്കളുടെ സാമ്പത്തിക,​ ജീവിതനിലവാരം ഉയരുന്നതും പ്രീമിയം ഉല്പന്നങ്ങൾക്കും ലൈഫ്‌സ്‌റ്റൈൽ സേവനങ്ങൾക്കും ആവശ്യക്കാർ കൂടുന്നതുമാണ് കൊച്ചിയെ വ്യാപാരസൗഹൃദമാക്കിയത്. 2020ന് ശേഷം ചില്ലറവില്പന രംഗത്ത് 42 ശതമാനം വളർച്ച കൈവരിച്ച് 34 ലക്ഷം ചതുരശ്രയടിയായി. കെട്ടിടങ്ങളുടെ 55ശതമാനവും പാട്ടത്തിനെടുത്തത് ഫാഷൻ, അപ്പാരൽ കമ്പനികളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CREDAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL