
കൊച്ചി: മൂന്നാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിന്റെ ഭാഗമായി മറൈൻ ഡ്രൈവിൽ രണ്ടുദിവസത്തെ എക്സ്പോയ്ക്ക് ഇന്ന് തുടക്കമാകും. പ്രദർശനമേളയിൽ മാരത്തൺ ടൈറ്റിൽ സ്പോൺസർ ഫെഡറൽ ബാങ്ക്, മെഡിക്കൽ പാർട്ണർ ആസ്റ്റർ മെഡ്സിറ്റി, ടൈഗർബാം, കിയാ, ഏസിക്സ്, ഫ്ലൈംഗ് കാർപ്പെറ്റ് എന്നീ ബ്രാൻഡുകളുടെ സ്റ്റാൾ ഉണ്ടാകും. ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് ആറു വരെയും നാളെ രാവിലെ 9മുതൽ വൈകിട്ട് 5വരെയുമാണ് പ്രദർശനമേള നടക്കുക. മാരത്തൺ രജിസ്ട്രേഷൻ കൗണ്ടറും മേളയിൽ സജ്ജമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്തവർക്ക് ഇവിടെ നിന്ന് റെയ്സ് കിറ്റും ലഭിക്കും. ക്ലിയോസ്പോർട്സ് സംഘടിപ്പിക്കുന്ന മൂന്നാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 9ന് പുലർച്ചെ 4ന് മറൈൻ ഡ്രൈവിൽ ഫ്ലാഗ് ഓഫ് ചെയ്യും. ഫുൾ, ഹാഫ്, പത്ത് കി.മി, മൂന്ന് കി.മി ഗ്രീൻ റൺ, സ്പെഷ്യൽ റൺ എന്നീ വിഭാഗങ്ങളിലായാണ് മാരത്തൺ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |