
പള്ളുരുത്തി: 10 വയസിൽ താഴെയുള്ള കുട്ടികളുടെ അഭിരുചിയും വ്യക്തിവികാസവും ലക്ഷ്യമിട്ട് കൊച്ചി ഗോൾഡൻ മിസ്റ്റ് വൈസ് മെൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ കിഡ്സ് ഫെസ്റ്റിവൽ നടത്തും. പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ 8,9 തീയതികളിലാണ് മത്സരങ്ങൾ. കളറിംഗ്, പെൻസിൽ ഡ്രോയിംഗ്, മെമ്മറി ടെസ്റ്റ്, ഫാൻസി ഡ്രസ്, ആക്ഷൻ സോംഗ്, ഫോക്ക് ഡാൻസ്, ലൈറ്റ് മ്യൂസിക്, സിനിമാറ്റിക് ഡാൻസ്, സ്മൈലിംഗ് കണ്ടസ്റ്റ് എന്നിവയിലാണ് മത്സരങ്ങൾ. കൊച്ചിയിലെ വിവിധ സ്കൂളുകളിൽ നിന്നായി 700 ഓളം മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് പബ്ലിസിറ്റി കൺവീനർ കെ. എസ്. സാജൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |