കോതമംഗലം: കാർഷിക വികസന - കർഷക ക്ഷേമ വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പോഷക സമൃദ്ധി മിഷൻ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പരിധിയിലെ പത്ത് പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പട്ടികജാതി വിഭാഗത്തിലെ കർഷകർക്കാണ് ഒരു ദിവസത്തെ പരിശീലനം നൽകിയത്. ജില്ലയിൽ മികച്ച അടുക്കളത്തോട്ടത്തിന് അവാർഡ് നേടിയ പൈങ്ങോട്ടൂർ പഞ്ചായത്തിലെ സാലി പോളിനെയും നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചതിനുള്ള അവാർഡ് നേടിയ കോതമംഗലം സ്വദേശി ജോസഫ് പീച്ചനാട്ടിനെയും ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോമ്പി അദ്ധ്യക്ഷയായി. കൃഷി അസി. ഡയറക്ടർ പ്രിയ മോൾ തോമസ്, ഗോപി മൂട്ടത്ത്, ജോമി തെക്കേക്കര, സാലി ഐപ്പ്, ജെയിംസ് കോറമ്പേൽ, നിസാമോൾ ഇസ്മായിൽ, ആനീസ് ഫ്രാൻസിസ്, കെ.കെ. ഗോപി, ടി.കെ. കുഞ്ഞുമോൻ, ജിജി ജോബ്, അമ്പിളി സദാശിവൻ, പി.ഐ. സതി, രഞ്ജിത്ത് തോമസ്, എസ്. ദീപ്തി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |