SignIn
Kerala Kaumudi Online
Thursday, 22 October 2026 11.03 PM IST

സൗജന്യ കാൻസർ സുരക്ഷാ പദ്ധതി

hrpm

കൊച്ചി: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെ (എച്ച്.ആർ.പി.എം) ആഭിമുഖ്യത്തിൽ രാജ്യത്ത് ഒരു ലക്ഷം പാവപ്പെട്ടവർക്ക് സൗജന്യ കാൻസർ സുരക്ഷ നൽകുന്ന പദ്ധതിക്ക് തുടക്കം. ഇടപ്പള്ളി അഞ്ചുമന വിശ്വകർമ്മ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയിൽ അംഗമാക്കിക്കൊണ്ടുള്ള രേഖകൾ ഒരു കുടുംബത്തിനു കൈമാറി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എച്ച്.ആർ.പി.എം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല അദ്ധ്യക്ഷനായി. എച്ച്.ആർ.പി.എം ഉപദേശക സമിതി അംഗം ഡോ.റെജി മാത്യൂ കാൻസർ ബോധവത്കരണ ക്ലാസ് നയിച്ചു. റിട്ട. ജില്ലാ ജഡ്ജി ലംബോദരൻ വയലാർ, ഡോ. പുനലൂർ സോമരാജൻ, അഡ്വ. നാരായണൻ നമ്പൂതിരി, കൈലാസ് നാഥ്, രവീന്ദ്രൻ കണ്ണങ്കെ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CANCER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL