SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

നാടകം ജീവിതമാണ് ഈ അദ്ധ്യാപകന്

y

ചോ​റ്റാ​നി​ക്ക​ര​:​ ​നാ​ട​ക​ ​ര​ച​യി​താ​വ്,​ ​സം​വി​ധാ​യ​ക​ൻ,​ ​ന​ട​ൻ...​ ​നാ​ട​ക​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സി.​എ​സ്.​ ​വി​ഷ്ണു​രാ​ജ് ​കൈ​വ​യ്‌​ക്കാ​ത്ത​ ​മേ​ഖ​ല​യി​ല്ല.​ ​നാ​ട​ക​ ​ക​ല​യു​ടെ​ ​ആ​ന​ന്ദം​ ​സ്വ​യം​ ​അ​നു​ഭ​വി​ക്കാ​നും​ ​മ​റ്റു​ള്ള​വ​രി​ലേ​ക്ക് ​പ​ക​രാ​നും​ ​സ്വ​യം​ ​സ​മ​ർ​പ്പി​ച്ച​ ​അ​ദ്ധ്യാ​പ​ക​ൻ.​ ​ഒ​രു​കാ​ല​ത്ത് ​മ​ല​യാ​ളി​ക​ളെ​ ​ത്ര​സി​പ്പി​ച്ചി​രു​ന്ന​ ​നാ​ട​ക​കാ​ലം​ ​മാ​ഞ്ഞു​പോ​യെ​ങ്കി​ലും​ ​തി​ള​ക്ക​മു​ള്ള​ ​ന​ക്ഷ​ത്ര​ങ്ങ​ളാ​യി​ ​സ​മൂ​ഹ​ത്തി​ൽ​ ​ഇ​പ്പോ​ഴു​മു​ണ്ട് ​വി​ഷ്ണു​രാ​ജി​നെ​പ്പോ​ലു​ള്ള​വ​ർ.
ആ​മ്പ​ല്ലൂ​ർ​ ​ചെ​ത്തി​ക്കോ​ട് ​അ​ദ്ധ്യാ​പ​ക​ ​ദ​മ്പ​തി​ക​ളാ​യ​ ​സു​ന്ദ​ര​ന്റെ​യും​ ​സ​രോ​ജി​നി​യു​ടെ​യും​ ​മ​ക​നാ​ണ് ​വെ​ണ്ണ​ല​ ​ഗ​വ​ൺ​മെ​ന്റ് ​ഹൈ​സ്കൂ​ളി​ൽ​ ​മ​ല​യാ​ളം​ ​അ​ദ്ധ്യാ​പ​ക​നാ​യ​ ​വി​ഷ്ണു​രാ​ജ്. നാ​ട​ക​ത്തെ​ക്കു​റി​ച്ച് ​കാ​ര്യ​മാ​യ​ ​അ​റി​വു​ള്ള​ ​ആ​രും​ ​വി​ഷ്ണു​രാ​ജി​ന്റെ​ ​കു​ട്ടി​ക്കാ​ല​ത്ത് ​ഗ്രാ​മ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ഗ​വ​ൺ​മെ​ന്റ് ​കോ​ളേ​ജി​ലെ​യും​ ​എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സി​ലെ​യും​ ​പ​ഠ​ന​കാ​ല​ത്ത് ​നാ​ട​ക​ഭ്ര​മം​ ​ക​ല​ശ​ലാ​യി.​ ​കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ത്തി​നി​ട​യി​ൽ​ 22​-ാം​ ​വ​യ​സ്സി​ൽ​ ​പാ​ർ​പ്പാ​ക്കോ​ട് ​സി​ൽ​വ​സ്റ്റ​ർ​ ​ഡ്രാ​മ​ ​യൂ​ണി​റ്റി​ലെ​ ​ഷാ​ജി​ ​പാ​ർ​പ്പാ​ക്കോ​ട് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​വാ​ഗ്ദ​ത്ത​ ​ഭൂ​വി​ലേ​ക്ക് ​ഇ​നി​യെ​ത്ര​ ​കാ​തം​"​ ​എ​ന്ന​ ​നാ​ട​ക​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​അ​ഭി​ന​യി​ച്ചു.​ ​പി​ന്നീ​ട് 57​ ​നാ​ട​ക​ങ്ങ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്തു.​ ​മു​ള​ന്തു​രു​ത്തി​യി​ൽ​ ​തി​യേ​റ്റ​ർ​ ​ഗ്രൂ​പ്പ് ​സ​മി​തി​യും​ ​രൂ​പീ​ക​രി​ച്ചു.​ ​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 7​ ​നാ​ട​ക​ങ്ങ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്തു.​ ​അ​തി​ലെ​ ​'​ബി​രി​യാ​ണി​"​ ​നി​ര​വ​ധി​ ​പു​ര​സ്കാ​ര​ങ്ങ​ളും​ ​നേ​ടി.
കേ​ര​ള​ ​ശാ​സ്ത്ര​ ​സാ​ഹി​ത്യ​ ​പ​രി​ഷ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​ക​നാ​യും​ ​ലേ​ഖ​ക​നാ​യും​ ​നാ​ടി​ന്റെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​അ​ധി​കാ​രി​ക​ൾ​ക്ക് ​മു​ന്നി​ലെ​ത്തി​ച്ച​ ​വി​ഷ്ണു​രാ​ജി​ന് ​എ​ട​ക്കാ​ട്ടു​വ​യ​ൽ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ആ​മ്പ​ൽ​ ​സാം​സ്കാ​രി​ക​ ​വേ​ദി​ ​ആ​മ്പ​ൽ​ ​പു​ര​സ്കാ​രം​ ​ന​ൽ​കി​ ​നാ​ടി​ന്റെ​ ​ആ​ദ​ര​വും​ ​ന​ൽ​കി.​ ​
മു​ള​ന്തു​രു​ത്തി​ ​റോ​ട്ട​റി​ ​ക്ല​ബ് ​പ്ര​തി​ഭാ​ ​പു​ര​സ്കാ​രം,​ ​ത​ക്ഷ​ശി​ല​ ​പു​ര​സ്കാ​രം,​ ​തൃ​പ്പൂ​ണി​ത്തു​റ​ ​അ​ത്താ​ഘോ​ഷ​ ​സ​മി​തി​യു​ടെ​ ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​നു​ള്ള​ ​പു​ര​സ്കാ​രം​ ​എ​ന്നി​വ​യും​ ​നേ​ടി.

ഹിന്ദിയും വഴങ്ങും

2012​ ​എ​ൻ.​സി.​ഇ.​ആ​ർ.​ടി​ ​ന്യൂ​ഡ​ൽ​ഹി​യി​ൽ​ ​ന​ട​ത്തി​യ​ ​ഹി​ന്ദി​ ​നാ​ട​ക​ ​മ​ത്സ​ര​ത്തി​ൽ​ ​കേ​ര​ള​ത്തി​നു​വേ​ണ്ടി​ ​നാ​ട​കം​ ​സം​വി​ധാ​നം​ ​ചെ​യ്തു.​ 2015​ ​കോ​ഴി​ക്കോ​ട് ​ക​ലോ​ത്സ​വ​ത്തി​ൽ​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​ഉ​ദ​യം​പേ​രൂ​ർ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​സ്കൂ​ൾ​ ​അ​വ​ത​രി​പ്പി​ച്ച​ ​സ​ദ്യ​ ​എ​ന്ന​ ​നാ​ട​ക​വും​ ​വി​ഷ്ണു​രാ​ജ് ​ആ​ണ് ​സം​വി​ധാ​നം​ ​ചെ​യ്ത​ത്.​ ​അ​തി​നി​ടെ​ ​അ​രു​ൺ​ ​വി​ശ്വം​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​കോ​ലു​മി​ട്ടാ​യി​"​ ​എ​ന്ന​ ​സി​നി​മ​യി​ലും​ ​അ​ഭി​ന​യി​ച്ചു.

ഔദ്യോഗിക മേഖല അദ്ധ്യാപനമാണെങ്കിലും നാടിന്റെ അകക്കാഴ്ചകൾ നാട്ടുകാരെ അറിയിക്കാൻ മികച്ച മാദ്ധ്യമമെന്ന നിലയിലാണ് നാടകത്തെ കാണുന്നത്.

സി.എസ് വിഷ്ണുരാജ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL