
മൂവാറ്റുപുഴ: ലഹരി ഉപയോഗത്തിനെതിരെ വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ ഡി.വൈ.എഫ്.ഐ തയ്യാറെടുക്കുന്നു. ഒന്നാം ഘട്ടമെന്ന നിലയിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ ജാഗ്രത പരേഡ് സംഘടിപ്പിക്കും. ജാഗ്രതാ പരേഡിന്റെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടഓട്ടം സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി.മൂസ, ബ്ലോക്ക് പ്രസിഡന്റ് റിയാസ് ഖാൻ എം.എ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അനീഷ് കെ. കെ, ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം വിജയ് കെ. ബേബി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |