SignIn
Kerala Kaumudi Online
Thursday, 22 October 2026 6.53 PM IST

മത്സ്യബന്ധന ബോ​ട്ട് ​പി​ടി​ച്ചെ​ടു​ത്തു

fish

വൈ​പ്പി​ൻ​:​ ​ഞാ​റ​യ്‌​ക്ക​ലി​ന് ​പ​ടി​ഞ്ഞാ​റ് ​അ​ന​ധി​കൃ​ത​മാ​യി​ ​മ​ത്സ്യ​ബ​ന്ധ​നം​ ​ന​ട​ത്തി​യ​ ​'​നി​ലു​ഫ​ർ​"​ ​ബോ​ട്ട് ​ഫി​ഷ​റീ​സ് ​വ​കു​പ്പ് ​പി​ടി​കൂ​ടി​ ​ര​ണ്ട​ര​ ​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​ ​ഈ​ടാ​ക്കി.​ ​ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ ​മ​ത്സ്യം​ ​ലേ​ലം​ ​ചെ​യ്ത​ ​ഇ​ന​ത്തി​ൽ​ 32,750​ ​രൂ​പ​ ​ട്ര​ഷ​റി​യി​ൽ​ ​അ​ട​ച്ചു.​ ​പ​ര​മ്പ​രാ​ഗ​ത​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഫി​ഷ​റീ​സ് ​മ​റൈ​ൻ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ന​ട​ത്തി​യ​ ​രാ​ത്രി​കാ​ല​ ​പ​ട്രോ​ളിം​ഗി​ലാ​ണ് ​ബോ​ട്ട് ​പി​ടി​കൂ​ടി​യ​ത്.​ ​ഉ​ട​മ​യ്ക്ക് 2,50,000​ ​രൂ​പ​ ​ഫി​ഷ​റീ​സ് ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​മാ​ജ​ ​ജോ​സ് ​പി.​ ​പി​ഴ​ ​ചു​മ​ത്തി.​ ​ഫി​ഷ​റീ​സ് ​എ​ക്സ്റ്റ​ൻ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​അ​ഭി​രാ​മി,​ ​ഗാ​ർ​ഡു​മാ​രാ​യ​ ​അ​നീ​ഷ്,​ ​വി​ഷ്ണു,​ ​ലൈ​ഫ് ​ഗാ​ർ​ഡു​മാ​രാ​യ​ ​ഉ​ദ​യ​രാ​ജ്,​ ​സു​രാ​ജ് ​എ​ന്നി​വ​ർ​ ​പ​രി​ശോ​ധ​നാ​ ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL