
കൊച്ചി: ഹാർട്ട് ഫെയ്ലിയർ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ (എച്ച്.എഫ് എ.ഐ ) ദേശീയ സമ്മേളനം സമാപിച്ചു. വേൾഡ് ഹാർട്ട് ഫെഡറേഷന്റെ നിയുക്ത പ്രസിഡന്റ് ഡോ. ഡി. പ്രഭാകർ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡോ. എബ്രഹാം ഉമ്മൻ, വൈസ് പ്രസിഡന്റ് ഡോ. ഉദയ് എം. ജാദവ്, രക്ഷാധികാരി ഡോ. വിജയ്കുമാർ ചോപ്ര, സെക്രട്ടറി ഡോ. ബഗീരഥ് രഘുരാമൻ, സംഘാടക സമിതി ചെയർമാൻ ഡോ. ജോർജ് കോശി എ., സെക്രട്ടറി ഡോ. ജയഗോപാൽ പി.ബി., ഡോ. എസ്. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. 35 ശാസ്ത്ര ചർച്ചകളും ശില്പശാലകളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |