
കൊച്ചി: കവി സമാജത്തിന്റെ ആഭിമുഖ്യത്തിൽ പാലാരിവട്ടം സത്സംഗ ഹാളിൽ നടത്തിയ കാവ്യ സദസ് എഴുത്തുകാരി ഡോ. എം.എൻ. അഥീന ഉദ്ഘാടനം ചെയ്തു. കവിസമാജം പ്രസിഡന്റ് അഡ്വ. എം.കെ ശശീന്ദ്രൻ അദ്ധ്യക്ഷനായി. എൻ.കെ. ദേശത്തിന്റെ 'കവിയരങ്ങ്' കെ.ആർ. സുശീലൻ ആലപിച്ചു. മധു കുട്ടംപേരൂർ, സി.വി. ഹരീന്ദ്രൻ, ഡോ. പൂജാ പി. ബാലസുന്ദരം, വിജയൻ തൈക്കുട്ടത്തിൽ, രഘൂത്തമൻ പച്ചാളം, ടി.എൻ. സതീഷ് കുമാർ, കെ.എസ്. ആശാലത, സുൽഫത്ത് ബഷീർ, അക്ബർ റുഖിയ, കെ.എസ്. സലി തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. ടി.എൻ. പ്രതാപൻ,ടി. എം. വിജയകുമാർ, ജോസഫ് ആന്റണി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |