
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) രാജ്യത്തെ ഏറ്റവും മികച്ച ശാഖയ്ക്കുള്ള 2024ലെ അവാർഡ് എറണാകുളം കരസ്ഥമാക്കി. പതിനൊന്നാം വർഷമാണ് എറണാകുളം അവാർഡ് നേടുന്നത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ എറണാകുളം ബ്രാഞ്ച് ചെയർമാൻ എ. സലീമും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ദേശീയ പ്രസിഡന്റ് രഞ്ജിത് കുമാർ അഗർവാൾ, വൈസ് പ്രസിഡന്റ് ചരൺജോത് സിംഗ് നന്ദ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി. ഐ.സി.എ.ഐ സെൻട്രൽ കൗൺസിൽ നിയുക്ത അംഗം ബാബു എബ്രഹാം കള്ളിവയലിൽ, അഭിനവ് അഗർവാൾ, ഗീത എ.ബി, പി. സതീശൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |