SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 PM IST

അവയവക്കച്ചവടം: മുഖ്യപ്രതി മധുവിന് ഇന്റർപോൾ കുരുക്ക്

organ

കൊച്ചി: ഇറാൻ രാജ്യാന്തര അവയവക്കച്ചവട കേസിലെ മുഖ്യപ്രതി പാലാരിവട്ടം സ്വദേശി മധു ജയകുമാറിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഇതോടെ മധുവിന്റെ ഇറാനിൽ ഒളിവുജീവിതം അവസാനിക്കും. ഇയാൾ വൈകാതെ കീഴടങ്ങിയേക്കുമെന്നാണ് വിവരം. കേസിൽ ഇയാളുടെ പ്രധാന ഇടനിലക്കാരനെ ഉൾപ്പെടെ അറസ്റ്റ് ചെയ്‌തെങ്കിലും മധുവിനെ നാട്ടിലെത്തിക്കാൻ പൊലീസിനോ പിന്നീട് കേസന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസിക്കോ കഴിഞ്ഞിരുന്നില്ല.

സമൂഹ മാദ്ധ്യമങ്ങളിൽ പരസ്യം നൽകി അവയവദാതാക്കളെ കണ്ടെത്തിയിരുന്ന ഹൈദരാബാദ് സംഘത്തിന്റെ മുഖ്യ ചുമതലക്കാരനായിരുന്ന ബല്ലംകൊണ്ട രാംപ്രസാദ്, ദാതാക്കളെ ഇറാനിലെത്തിച്ചിരുന്ന തൃശൂർ എടമുട്ടം സ്വദേശി സാബിത്ത് നാസർ (30), കളമശേരി ചങ്ങമ്പുഴ നഗർ തൈക്കൂട്ടത്തിൽ സജിത്ത് ശ്യാം (43) എന്നിവരാണ് കേസിൽ അറസ്റ്രിലായത്. കേസിൽ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണം തുടരുകയാണെന്നാണ് എൻ.ഐ.എ കോടതിയെ അറിയിച്ചിരുന്നു.

അവയവക്കടത്തിൽ 10 വർഷം
പത്ത് വർഷത്തിലേറെയായി ഇറാനിൽ കഴിയുന്ന മധുവിന്റെ നിർദ്ദേശപ്രകാരമായിരുന്നു കൂട്ടുപ്രതികളെല്ലാ പ്രവർത്തിച്ചിരുന്നത്. അവയവങ്ങൾ 50 ലക്ഷം രൂപയ്ക്കാണ് വിറ്റിരുന്നത്. അവയവക്കച്ചടത്തിന്റെ മറവിൽ മധു കോടികളുടെ ഇടപാട് നടത്തിയെന്നും വ്യക്തമായിരുന്നു.

അവയവങ്ങൾ വിറ്റതും വാങ്ങിയതും ഇന്ത്യക്കാർ മാത്രമാണെന്നാണ് പ്രതികളുടെ മൊഴി. ഇറാൻ, കമ്പോഡിയ, ശ്രീലങ്ക എന്നിവിടങ്ങളിൽ എത്തിച്ചാണ് അവയവമാറ്റം നടത്തിയത്. ഈ രാജ്യങ്ങളിൽ നിയമം അനുകൂലമാണ്. ഇരകളിൽ പൊള്ളാച്ചിയിൽ സ്ഥിരതാമസമാക്കിയ ഷെമീർ മാത്രമാണ് മലയാളി. ജമ്മുകാശ്മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ അതിസമ്പന്നരാണ് അവയവം സ്വീകരിച്ചത്.


 നിർദ്ധനരെ ഇരകളാക്കി
സാമ്പത്തിക പ്രയാസമുള്ളവരെ കണ്ടെത്തി പണം വാഗ്ദാനം ചെയ്ത് ഇറാനിലെത്തിച്ചായിരുന്നു അവയവ കച്ചവടം. പാലക്കാട് സ്വദേശിയായ മലയാളി ഉൾപ്പെടെ ഇരുപതിലധികം പേർ സംഘത്തിന്റെ ഇരകളായി. മേയിൽ കുവൈറ്റ് വഴി കൊച്ചിയിലെത്തിയ സാബിത്തിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് നെടുമ്പാശേരി പൊലീസിന് കൈമാറി. പിന്നാലെ നടത്തിയ അന്വേഷണമാണ് അവയവക്കച്ചവടത്തിലെ രാജ്യാന്തര ബന്ധം പുറത്തുകൊണ്ടുവന്നത്.

 അവയവങ്ങൾ വിറ്റിരുന്നത് 50 ലക്ഷം രൂപയ്ക്ക്

 മലയാളി ഉൾപ്പെടെ ഇരുപതിലധികം പേർ ഇരകൾ

 കേസിലെ പ്രതികൾ നാലു പേർ

 മൂന്ന് പേർ അറസ്റ്റിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL