
കൊച്ചി: ഐ.എൻ.ടി.യു.സിയുടെ യുവജന വിഭാഗമായ ഐ.എൻ.റ്റി.യു.സി യംഗ് വർക്കേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന നേതൃയോഗത്തിൽ ചാർജെടുത്തു. ഐ.എൻ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. യംഗ് വർക്കേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറിയായി യൂത്ത് കോൺഗ്രസ് മുൻ ദേശീയവക്താവ് എ.എ. മുഹമ്മദ് ഹാഷിമിനെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ 87അംഗ സംസ്ഥാന കമ്മിറ്റിയും, 14 ജില്ലാ പ്രസിഡന്റുമാരും ചുമതതയേറ്റെടുത്തു. വി.ജെ. ജോസഫ്, കെ.കെ. ഇബ്രാഹിം കുട്ടി, കെ.എം. മൻസൂർ, അശോക് മാത്യു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |