
വൈപ്പിൻ:സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ അണ്ടർ 13 വുമൺസ് ഫുട്ബാൾ ലീഗിൽ ടാലന്റ് പാലക്കാട് ജേതാക്കളായി . 28 പോയിന്റ് കരസ്ഥമാക്കിയാണ് പാലക്കാടൻ പെൺകുട്ടികൾ കിരിടം ചൂടിയത്. 19 പോയിന്റ് നേടി ഡി.ഡി. സ്പോർട്സ് അക്കാഡമി റണ്ണേഴ്സ് അപ്പായി. ഐ.എസ്.വി ഫുട്ബാൾ ക്ലബ്ബ് ചാലക്കുടിയും അളഗപ്പ എഫ്.സി തൃശരും യൂണിക് എഫ്.സി വണ്ടൂരും സെവൻ ആരോസ് എഫ് എയുമാണ് ലീഗിൽ പങ്കെടുത്ത മറ്റു ടീമുകൾ.
അനുമോദന സമ്മേളനം നായരമ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസ് ഉദ്ഘാടനം ചെയ്തു. സെവൻ ആരോസ് ഫുട്ബോൾ അക്കാദമി രക്ഷാധികാരി എൻ. കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |