
കൊച്ചി: എറണാകുളം ജില്ലാ റെസിഡന്റ്സ് അസോസിയേഷൻ അപെക്സ് കൗൺസിൽ (എഡ്രാക്ക്) പാലാരിവട്ടം മേഖല 17-ാമത് വാർഷികം ആഘോഷിച്ചു. ഉമ തോമസ് എം.എൽ.എ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡന്റുമായ അഡ്വ.ഡി.ജി. സുരേഷ് അദ്ധ്യക്ഷനായി. വനിതാ കമ്മിറ്റി പ്രസിഡന്റ് ജയശ്രീ ഷാജി, കൗൺസിലർ ശാന്ത വിജയൻ, അഡ്വ.വി.കെ. മിനിമോൾ,പി. രംഗദാസ പ്രഭു, മേഖലാ സെക്രട്ടറി സ്റ്റീഫൻ നന്നാട്ട്, ജില്ലാ കമ്മിറ്റി അംഗവും ഓഫീസ് സെക്രട്ടറിയുമായ ശ്രീദേവി കമ്മത്ത്, ജോയിന്റ് സെക്രട്ടറി എസ്.കെ. സണ്ണി, ട്രഷറർ കെ.വി. മാർട്ടിൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |