SignIn
Kerala Kaumudi Online
Thursday, 22 October 2026 5.06 PM IST

മികച്ച പരസ്യ ചിത്രം ഹാപ്പി മൊമന്റ്സ്

vinod

കൊച്ചി: നോയിഡ ഇന്റ‌ർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പരസ്യചിത്രമായ ‘ഹാപ്പി മൊമന്റ്സ്’ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി. 120 രാജ്യങ്ങളിൽ നിന്നുള്ള എൻട്രികളിൽ നിന്നാണ് സംവിധായകൻ വിനോദ് വിശ്വത്തിന്റെ 48സെക്കന്റ് ദൈർഘ്യമുള്ള പരസ്യചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. സിനാങ്ങ്കിംഗ് (ദക്ഷിണകൊറിയ), മാർസലോ (അർജന്റീന) ജൂറിമാരുടെ നേതൃത്വത്തിലായിരുന്നു അവാർഡ് നിർണയം. ദൃശ്യ മാർബിൾസ് മാനേജിംഗ് ഡയറക്ടർ ബാബു പീറ്ററാണ് നിർമ്മാതാവ്. ബോളിവുഡ് മോഡൽ സിദ്ധിക ശർമ്മയാണ് നായിക. മാർച്ചിൽ ഹൈദരാബാദിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്രുവാങ്ങും. വാർത്താസമ്മേളനത്തിൽ സംവിധായകൻ വിനോദ് വിശ്വം, നിർമ്മാതാവ് ബാബു പീറ്റർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL