SignIn
Kerala Kaumudi Online
Thursday, 22 October 2026 5.02 PM IST

യുവാക്കളെ വട്ടമിട്ട് ലഹരി മാഫിയകൾ

narcotoc

കൂത്താട്ടുകുളം: യുവാക്കളെ വട്ടമിട്ട് കൂത്താട്ടുകുളം മേഖലയിൽ ലഹരി മാഫിയ സജീവമാകുന്നു. പൊതുവേ ശാന്തമായ പിറവം, കൂത്താട്ടുകുളം മേഖലയിൽ കഞ്ചാവ് വില്പനയും ഉപയോഗവും യുവാക്കൾക്കിടയിൽ വർദ്ധിക്കുന്നതിന്റെ തെളിവാണ് കഴി‌ഞ്ഞ കാലയളവിലുണ്ടായ കഞ്ചാവ് കേസിലെ അറസ്റ്റുകൾ.

അന്യ സംസ്ഥാന തെഴിലാളികളായ യുവതി ഉൾപ്പെടെയും ഇലഞ്ഞിയിൽ നിന്നും പിടികൂടിയിരുന്നു. കൂടാതെ ഏതാനും മാസങ്ങൾക്ക് മുമ്പേ ഒരു കിലോയോളം കഞ്ചാവുമായി അന്യ സംസ്ഥാന തെഴിലാളിയെ പിറവം പൊലീസ് അറസ്റ്റ് ചെയ്തു.

കഞ്ചാവ് ലഹരിയിൽ ഇലഞ്ഞി പെരുമ്പടവം കവലയിൽ, അന്യ സംസ്ഥാനക്കാരിയായ യുവതി മണിക്കൂറുകളോളം സംഘർഷം ഉണ്ടാക്കി വ്യാപാരിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു.

 ടൂറിസം മേഖലയും ആശങ്കയിൽ

ടൂറിസ്റ്റ് മേഖലകളയാ പാമ്പാക്കുട ശൂലം വെള്ളചാട്ടം, ഊരനാട്ടു ചിറ, ഇലഞ്ഞി കൂരുമല, എന്നീ ഭാഗങ്ങളിൽ കഞ്ചാവ് ഉപയോഗിക്കുന്നതിനായി യുവാക്കൾ എത്തുന്നതായി നാട്ടുകാർ പരാതി പറയുന്നു. രാസ ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ മേഖലയിൽ കുറവാണെന്നതാണ് നേരിയ ആശ്വാസം

 മൂന്ന് മാസത്തിനിടെ കേസുകൾ

 23 ഓളം അബ്കാരി കേസുകൾ

84 നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയ കേസുകൾ

 6 മയക്കു മരുന്ന് കേസുകൾ

പ്രവർത്തനങ്ങൾ ശക്തം

1. റേഞ്ച് പരിധിയിൽ എല്ലായ്പ്പോഴും ഒരു ഷാഡോ ടീം പ്രവർത്തിച്ച് വിവരശേഖരണം നടത്തുന്നുണ്ട്.

2. സ്ക്കൂളുകളിൽ എല്ലാം തന്നെ ലഹരി വിരുദ്ധ ക്ലബ്ബുകൾ രൂപീകരിക്കുകയും അവിടെയൊക്കെ വിവിധങ്ങളായ ബോധവത്കരണ പരിപാടികൾ നടത്തുന്നു.

3. സ്കൂൾ പരിസരത്തുള്ള കടകളിൽ നിരന്തരം പരിശോധനകൾ നടത്തുന്നു.

4. സ്കൂൾ തുറക്കുന്ന സമയത്തും വൈകിട്ടും ഷാഡോ ടീമിന്റെ നിരീക്ഷണമുണ്ട്.

5. പഞ്ചായത്തുകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികൾ അന്വേഷിച്ച് കേസുകൾ കണ്ടെടുക്കുന്നു.

6. ഹൈവേ പട്രോൾ , സ്ട്രൈക്കിംഗ് ഫോഴ്സ് ദിവസങ്ങളിൽ റേഞ്ച് പരിധിയിൽ എല്ലാ സമയത്തും ഒരു പട്രോളിംഗ് ടീം വിവരശേഖരണം നടത്തുന്നുണ്ട്.

പിറവം റേഞ്ച് പരിധിയിൽ ലഹരി വസ്തുക്കളുടെ വിപണനം തടയുന്നതിനായി നിരന്തരം പട്രോളിംഗും വാഹന പരിശോധനകളും നടത്തുന്നുണ്ട്.

എ.എസ്. ജയൻ

എക്സൈസ് ഇൻസ്‌പെക്ടർ

പിറവം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL