
പറവൂർ: ബധിര വിദ്യർത്ഥികളുടെ സംസ്ഥാന കായികമേളയിൽ കഷ്ടതകളോട് പടവെട്ടി മാണിക്യമംഗലം സെന്റ് ക്ളയർ സ്കൂൾ ഫോർ ഡഫിലെ ആറാം ക്ളാസ് വിദ്യാർത്ഥിയായ അഭിനവ് ആൻഡ്രൂസിന് സ്വർണത്തിളക്കം. കണ്ണൂരിൽ നടന്ന കായികമേളയിൽ ഷോട്ട്പുട്ടിൽ ഒന്നാംസ്ഥാനവും നൂറ് മീറ്റർ ഓട്ട മത്സരത്തി രണ്ടാംസ്ഥാവും കരസ്ഥമാക്കി. ചേന്ദമംഗലം പതിനാറാം വാർഡിൽ പൈനേടത്ത് ആൻഡ്രൂസിന്റെയും റിൻസിയുടെയും മകനാണ്. മരപ്പണിക്കാരനായ ആൻഡ്രൂസ് ഞരമ്പുകളെ ബാധിച്ച ഗുരുതരമായ രോഗത്തിന് ചികിത്സയിലാണ്. വടക്കുംപുറം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ചേന്ദമംഗലം പഞ്ചായത്ത് അംഗം ബെന്നി ജോസഫ് പുരസ്കാരവും ക്യാഷ് അവാർഡും സമ്മാനിച്ചു. ശശി കാപ്പുങ്കൽ, സി.എസ്. അജീഷ്, ബിനു തോമസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |