SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

കെ.ഐ.ആർ.എഫ് റാങ്കിംഗ് കുസാറ്റിന്

cusat

കൊച്ചി: എൻ.ഐ.ആർ.എഫ് മാതൃകയിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാഡമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്കുചെയ്യുന്ന പ്രഥമ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ കുസാറ്റിന് ഒന്നാം റാങ്ക്. കൊച്ചി സർവകലാശാല വൈസ് ചാൻസലർ ഡോ.എം. ജുനൈദ് ബുഷിരി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
സർക്കാരും ഉന്നത വിദ്യാഭ്യാസ കൗൺസിലും ചേർന്ന് ഏർപ്പെടുത്തിയ കെ.ഐ.ആർ.എഫ് റാങ്കിംഗ് ഇന്ത്യയിൽ ഒരു സംസ്ഥാനം തുടക്കമിടുന്ന ഇത്തരത്തിലെ ആദ്യ റാങ്കിംഗ് സംവിധാനമാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തർദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്താനും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുവാനും സഹായമാകാനാണ് കെ.ഐ.ആർ.എഫ് റാങ്കിംഗ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KIRF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL