
കൊച്ചി: നഗരസഭ പനമ്പിള്ളി നഗർ കോയിത്തറ പാർക്കിൽ പുതുതായി സ്ഥാപിച്ച റസ്റ്റ് റൂം കം മിനി കഫെയുടെ ഉദ്ഘാടനം മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിച്ചു. കൊച്ചി കപ്പൽ ശാലയുടെ സി.എസ്.ആർ ഫണ്ട് ചെലവഴിച്ചാണ് പദ്ധതി. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ഡി. വത്സലകുമാരി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി. ആർ. റെനീഷ്, കൊച്ചി കപ്പൽശാല സി.എസ്.ആർ വിഭാഗം മേധാവി പി. എൻ. സമ്പത്ത് കുമാർ, സെന്റർ ഫോർ ഹെറിറ്റേജ് എൻവിയോൺമെന്റ് ആൻഡ് ഡെവലപ്മെന്റ് (സിഹെഡ്) ഡയറക്ടർ ഡോ. രാജൻ, സിഹെഡ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഡിവിഷൻ കൗൺസിലർ ലതിക പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |