
നെടുമ്പാശേരി: മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഒപ്പം' സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ മുതൽ കുന്നുകര റയാൻ ഇന്റർനാഷണൽ സ്കൂളിൽ നടക്കും. പതിനായിരത്തോളം പേർ ക്യാമ്പിൽ പങ്കെടുക്കും. രാവിലെ ഒമ്പതിന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും. ഡോ. ജോസ് ചാക്കോ പെരിയപ്പുറം പങ്കെടുക്കും.
മൂന്ന് വിഭാഗങ്ങളിൽ പ്രത്യേക പരിശോധനാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്തനാർബുദ പരിശോധന, ഹൃദ്രോഗ പരിശോധന, നേത്ര, ദന്ത, കേൾവി പരിശോധന എന്നിവയ്ക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |