SignIn
Kerala Kaumudi Online
Thursday, 22 October 2026 7.02 PM IST

* ആഗോള നിക്ഷേപക ഉച്ചകോടി * നൂതന പദ്ധതികളുമായി ഒട്ടേറെ കമ്പനികൾ: മന്ത്രി പി. രാജീവ്

prajeev

കൊച്ചി: അടുത്തയാഴ്ച നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ ഒട്ടേറെ കമ്പനികൾ നൂതനപദ്ധതികളുമായി എത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. ഉച്ചകോടിക്ക് മുന്നോടിയായിനടത്തിയ മാദ്ധ്യമ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമായി കേരളം മാറും. ഇതിനാവശ്യമായ തൊഴിൽവൈദഗ്ദ്ധ്യവും നൈപുണ്യശേഷിയും കേരളത്തിനുണ്ട്. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 22104.42 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തുണ്ടായെന്നും മന്ത്രി പറഞ്ഞു.

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഇൻവെസ്റ്റ് കേരളയെക്കുറിച്ച് അവതരണം നടത്തി. കെ.എസ്.ഐ.ഡി.സി ചെയർമാൻ സി. ബാലഗോപാൽ, എം.ഡി. എസ് ഹരികിഷോർ, എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ. ഹരി കൃഷ്ണൻ, ഇൻവസ്റ്റ് കേരള ഉച്ചകോടിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി പി. വിഷ്ണുരാജ്, കിൻഫ്ര എം.ഡി. സന്തോഷ് കോശി തോമസ് തുടങ്ങിയവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL