
കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ അദ്ധ്യാപക പരിശീലന ശില്പശാലയ്ക്ക് ഓണക്കൂറിലെ ലളിതപ്രതിഷ്ഠാനിൽ ആരംഭിച്ചു. എൻജിനിയേർഡ് മെറ്റീരിയൽസ് ഫോർ മൾട്ടിഡിസിപ്ലിനറി അപ്ലിക്കേഷൻസ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി എ.ഐ.സി.ടി.ഇയുടെ സഹകരണത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തിലാണ് ശില്പശാല നടക്കുന്നത്. ശില്പശാലയുടെ ഉദ്ഘാടനം എം.ജി സർവകലാശാല സ്കൂൾ ഒഫ് നാനോസയൻസ് ആൻഡ് നാനോടെക്ക്നോളജി ഡയറക്ടർ പ്രൊഫ.സാബു തോമസ് നിർവഹിച്ചു. ബംഗളൂവിലെ മോളിക്യൂൾസ് ബയോലാബ് ഡയറക്ടർ ഡോ.ശ്രീരാജ് ഗോപി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. അജയ് കപൂർ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |