
കൊച്ചി: എം.കെ.അർജ്ജുനൻ മാസ്റ്റർ ഫൗണ്ടേഷന്റെ അഞ്ചാമത് പുരസ്‌കാരമായ 'അർജ്ജുനോപഹാരം 2025' മങ്കൊമ്പ് ഗോപാലകൃഷ്ണന് മാർച്ച് രണ്ടിന് വൈകിട്ട് 5.30ന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ സമ്മാനിക്കും. എം.കെ.അർജ്ജുനൻ മാസ്റ്റർ ഫൗണ്ടേഷനും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും കേരള ഫൈൻ ആർട്സ് സൊസൈറ്റിയും കൊച്ചിൻ കോർപ്പറേഷനും ചാവറ കൾച്ചറൽ സെന്ററും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. കെ. ജയകുമാർ, വിദ്യാധരൻ മാസ്റ്റർ, ടി.എസ്. രാധാകൃഷ്ണൻ എന്നിവരായിരുന്നു ജൂറി. വാർത്താ സമ്മേളനത്തിൽ സേവ്യർ.വി. ചുളിക്കൽ, ജി. ഗോപിനാഥൻ, ഫാ. അനിൽ ഫിലിപ്പ്, ഡോ.സി.എം. രാധാകൃഷ്ണൻ, ജോസഫ് ആന്റണി, ജി.വി.കെ. പ്രകാശൻ, അശോകൻ അർജ്ജുനൻ, കെ.വി. സുധീർരാജ്, കെ.വി. സാബു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |