SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

മാസ്റ്റർ പ്രിന്റേഴ്സ് സെമിനാർ 22ന്

print

കൊച്ചി: കേരള മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷന്റെ പ്രിന്റ് ആൻഡ് ബിയോണ്ട് ദേശീയ സെമിനാർ 22ന് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കും. ആൾ ഇന്ത്യ ഫെഡറേഷൻ ഒഫ് മാസ്റ്റർ പ്രിന്റേഴ്‌സ് പ്രസിഡന്റ് സതീഷ് മൽഹോത്ര മുഖ്യാതിഥിയാകുന്ന സെമിനാറിൽ എഡൽമാൻ ഗ്രൂപ്പ് ഗ്ലോബൽ സി.ഇ.ഒ ഡോ. ഫ്രാങ്ക് ഹോർനംഗ് മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് ഫ്രാൻസിസ് അദ്ധ്യക്ഷത വഹിക്കും. പീറ്റർ അനിൽ രേഗോ, അനിൽ നാമുഗുഡെ, ആയുഷ് ജയിൻ എന്നിവർ പ്രഭാഷണം നടത്തും. രാമു രാമനാഥൻ മോഡറേറ്ററാകുമെന്ന് സംഘാടക സമിതി ചെയർമാൻ രാജു എൻ. കുട്ടി, അസോ. ജനറൽ സെക്രട്ടറി ഡി. മൻമോഹൻ ഷേണായി എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PRINTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL