
അങ്കമാലി: സാമൂഹിക നീതി ദിനത്തോടനുബന്ധിച്ച് വിൻസെൻഷ്യൽ സർവീസ് സൊസൈറ്റി സെന്റർ ഫോർ റൂറൽ ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് സ്വത്തു ഭാഗം ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെപ്പറ്റിയും അതുമായി ബന്ധപ്പെട്ട അവകാശങ്ങളെ പറ്റിയും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പു വരുത്താൻ വേണ്ടി ഉള്ള നിയമ സംവിധാനങ്ങളെയും കുറിച്ചും ബോധവത്കരണ സെമിനാർ അങ്കമാലി ഡീ പോൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഫാ. ഡിബിൻ പെരിഞ്ചേരി അദ്ധ്യക്ഷത വഹിച്ച യോഗം ഫാ. ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. അഡ്വ. സാജി ജോസഫ് ക്ലാസെടുത്തു. ജോബ് ആന്റണി, ജോസഫീന, നൈജിൽ ജോർജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |