
കൊച്ചി: കുസാറ്റ് സ്ത്രീ പഠന കേന്ദ്രവും കൊച്ചിൻ യൂണിവേഴ്സിറ്റി വുമൺസ് വെൽഫെയർ ഓർഗനൈസേഷനും സംയുക്തമായി നടത്തിയ പഠനക്ലാസിന് സാമ്പത്തിക ലേഖകനും ഗ്രന്ഥകർത്താവുമായ കെ. കെ. ജയകുമാർ നേതൃത്വം നൽകി. സാമ്പത്തിക സാക്ഷരത, സാമ്പത്തിക കാര്യങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. സ്ത്രീ പഠന കേന്ദ്രം ഡയറക്ടർ ഡോ. ആശ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വുമൺസ് വെൽഫെയർ ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് കെ.എം. സൈദ പ്രസംഗിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഡോ. സംഗീത കെ. പ്രതാപ്, ഡോ. അനിത പി. മേരി, മഞ്ജു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |