
കൊച്ചി: അഡ്വാൻസ് സെന്റർ ഫോർ ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി ആൻഡ് മോളിക്കുലാർ സയൻസ് (ആക്റ്റിമോസ്) ശില്പശാല 23ന് രാവിലെ 11.25ന് മൺസൂൺ എംപ്രസ് ഹോട്ടലിൽ നടക്കും. പ്രശസ്ത കാർഡിയോതൊറാസിക് ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.വി.വി. ബാക്ഷി ഉദ്ഘാടകനാകുന്ന ശില്പശാലയിൽ 250 വിദഗ്ദ്ധർ സംബന്ധിക്കും. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ, ഇന്ത്യൻ സൊസൈറ്റി ഒഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ, നെഫ്രോളജി അസോസിയേഷൻ ഒഫ് കേരള, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ അക്കാഡമി സൊസൈറ്റി എന്നിവയുടെ അംഗീകാരത്തോടെയാണ് പരിപാടി . ഫിനാൻസ് ഡയറക്ടർ പി.വി. സേവ്യർ, കൺസൾട്ടന്റ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ അന്റണിയോ പോൾ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |