
കൊച്ചി: നിയമന അംഗീകാരം നൽകാതെ അദ്ധ്യാപകരെ കൊലയ്ക്ക് കൊടുക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്മാറുക, എൻ.പി.എസ് പിൻവലിച്ച് സ്റ്റാറ്റിയൂട്ടറി പെൻഷൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ എറണാകുളം ഡി.ഇ.ഒ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. എ.ഐ.സി.സി അംഗം അഡ്വ. ജയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാൻസി ഫ്രാൻസീസ് അദ്ധ്യക്ഷയായി. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അജിമോൻ പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. തോമസ് പീറ്റർ, ജോർജ് ജോസഫ്, ടി.എ. മുരളി, യമുനാ. പി.സി, ജിബിൻ. എൻ.വി, ഫാബിയാൻ മെയിൻ, സിജോ വർഗീസ്, സേവ്യർ. പി.ജി, ശ്രീനി. എസ്.പൈ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |