
മൂവാറ്റുപുഴ : ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സൈക്രബ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ മൂവാറ്റുപുഴ ടൗൺ ഹാളിൽ അഡ്വ.മാത്യൂ കുഴൽ നാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് വി.എൻ. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം ബി.ജെ.പി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവനും ചികിത്സാ ധനസഹായ വിതരണം മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസും നിർവഹിച്ചു. കെ.ജി. ഇന്ദുകലാധരൻ, എ. അൻസാർ, ഒ.എം. ദിനകരൻ, പ്രസീത ഗോപാലകൃഷ്ണൻ, കെ.എസ്. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |