
കൊച്ചി: വെയ്മറിൽ നിന്നുള്ള പ്രശസ്ത സംഗീതബാൻഡായ ദി പ്ലേഫോർഡ്സ് സംഗീത പരിപാടി ഇന്ന് വൈകിട്ട് ഏഴിന് ചാവറ കൾച്ചറൽ സെന്ററിൽ നടക്കും. ജർമ്മൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രത്തിന്റെ ക്ഷണപ്രകാരമാണ് ദി പ്ലേഫോർഡ്സ് കേരളത്തിലെത്തിയത്. 17 മുതൽ 19 വരെ നൂറ്റാണ്ടുകളിലുള്ള ജർമ്മൻ ഗാനങ്ങളാണ് അവതരിപ്പിക്കുക. ജോൺ, ഹെന്റി പ്ലേഫോർഡ് എന്നിവരുടെ 'ദി ഇംഗ്ലീഷ് ഡാൻസിംഗ് മാസ്റ്ററിൽ' നിന്ന് പ്രചോദനമുൾക്കൊണ്ട അഞ്ചംഗ സംഘമാണ് പ്ലേഫോർഡ്സിനു പിന്നിൽ. ബ്യോർൺ വെർണർ (വോക്കൽസ്), ആനെഗ്രറ്റ് ഫിഷർ (റെക്കോർഡർ), എറിക് വാർക്കന്തിൻ (ല്യൂട്ട്), ബെഞ്ചമിൻ ഡ്രെസ്ലർ (വയല ഡ ഗാംബ), നോറ തീലെ (പെർക്കുഷൻ) എന്നിവരാണ് ബാൻഡംഗങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |