
കൊച്ചി: എറണാകുളം ജിംനാസ്റ്റിക് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ.ടി.സി. കുഞ്ഞുമോൻ, വി.എ. ദേവാനന്ദ് എന്നിവരാണ് യഥാക്രമം പ്രസിഡന്റും സെക്രട്ടറിയും.സജീവ്.എസ്. നായരാണ് ട്രഷറർ, വിപിൻ നാരായണൻ നായർ, റിനി തരകൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും മേരി ബീന ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ജിംനാസ്റ്റിക് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ഹോട്ടൽ സീപാർക്കിൽ വച്ച് നടന്ന ചടങ്ങിൽ
അസോസിയേഷൻ ജനറൽ സെക്രട്ടറി വി.എസ്. ജിത്തു, സ്പോർട്സ് കൗൺസിൽ ഒബ്സർവർ മുരുകൻ, ഒളിമ്പിക് അസോസിയേഷൻ ഒബ്സർവർ എസ്. രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. കേരള ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് മോഹൻദാസ് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |