
കൊച്ചി: നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതിക്ക് ശേഷം സംസ്ഥാനത്ത് തരംമാറ്റിയത് 10,950 ഹെക്ടർ ഭൂമി. നടപടികളിലൂടെ സർക്കാരിന്റെ ഖജനാവിൽ എത്തിയത് 1606,90,77,128. 2008 ൽ പ്രാഭല്യത്തിൽ വന്ന നിയമം 2018 ലാണ് ഭേദഗതി ചെയ്തത്. തൃശൂർ ജില്ലയിലാണ് കൂടുതൽ തരംമാറ്റം നടന്നത്. ഇവിടെ ഏഴ് താലൂക്കുകളിലായി 2150.5878 ഹെക്ടർ ഭൂമി തരം മാറ്റി. താലൂക്കുകളിൽ മുന്നിലും തൃശൂർ തന്നെ. ഇവിടെ തരം മാറിയത് 471.8286 ഹെക്ടർ ഭൂമി.
കണക്കിൽ എറണാകുളം രണ്ടാം സ്ഥാനത്താണ്. ഏറ്റവും കുറവ് തരം മാറ്റം നടന്നത് വയനാടാണ്. ഇവിടെ ആകെ 85.7207 ഹെക്ടർ ഭൂമി. കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ഏറ്റവും കുറവ്. 1.4278 ഹെക്ടർ മാത്രം.
തണ്ണീർത്തട സംരക്ഷണം ലക്ഷ്യം
അനിയന്ത്രിതമായ നികത്തലുകളിൽ നിന്നും മറ്റും തണ്ണീർത്തടങ്ങളെ സംരക്ഷിക്കുക ലക്ഷ്യമിട്ട് 2008 ലാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം കൊണ്ടുവന്നത്. സംസ്ഥാനത്തെ കാർഷിക വളർച്ച പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിറുത്തുക എന്നിവ നിയമം കൊണ്ടുവരുന്നതിന് കാരണമായി
ഇതോടെ 2008ന് മുമ്പ് നികത്തപ്പെട്ട സ്ഥലങ്ങൾക്ക് പറമ്പായി പതിച്ചുകിട്ടാൻ വഴിയൊരുങ്ങി. ഇതിന് കരഭൂമിയുടെ 25 ശതമാനം ന്യായവില അടയ്ക്കുകയും ഇത് സംബന്ധിച്ച രേഖകളും ഹാജരാക്കുകയും ചെയ്യേണ്ടതുണ്ട്. തരംമാറ്റം സാദ്ധ്യമാകണമെങ്കിൽ സൂഷ്മ പരിശോധനകൾ പലതും കടക്കണം.
ജില്ലയിൽ 1649.8692
എറണാകുളത്ത് ആറ് താലൂക്കുകളിലായി 1649.8692 ഹെക്ടർ ഭൂമി തരംമാറ്റി. കുന്നത്തുനാട് - 232, പറവൂർ -211.9814, ആലുവ-233,കണയന്നൂർ -299.4992, കൊച്ചി-22.7148, കോതമംഗലം 288.3426, മൂവാറ്റുപുഴ 362.3312 ഹെക്ടർ എന്നിങ്ങനെയാണ് താലൂക്ക് തല കണക്ക്
ജില്ല- തരംമാറ്റിയത്
തിരുവനന്തപുരം - 525.7125
കൊല്ലം - 1040.8372
പത്തനംതിട്ട - 401.8272
ആലപ്പുഴ - 1414.0499
കോട്ടയം - 668.8633
ഇടുക്കി -150.5821
എറണാകുളം - 1649.8692
തൃശൂർ - 2150.5878
പാലക്കാട് - 579.96517
മലപ്പുറം - 174.3883
കോഴിക്കോട് - 722.4213
വയനാട് - 85.7207
കണ്ണൂർ - 1044.5383
കാസർകോട് - 341.0824
വർഷം - ലഭിച്ച തുക
2018-19 - 61106641
2019-20 - 1407580817
2020-21 - 2930874622
2021-22 - 2396107342
2022-23 - 3857980752
2023-24- 3242875423
2024 - 2172551531
(2024 മാർച്ച് വരെ- തുക കോടിയിൽ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |