SignIn
Kerala Kaumudi Online
Saturday, 27 June 2026 5.37 PM IST

ദീപ വർഗീസ് ചുമതലയേറ്റു

deep

കൊ​ച്ചി​:​ ​ചാ​ർ​ട്ടേ​ഡ് ​അ​ക്കൗ​ണ്ട​ന്റു​മാ​രു​ടെ​ ​ദേ​ശീ​യ​സം​ഘ​ട​ന​യാ​യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ചാ​ർ​ട്ടേ​ഡ് ​അ​ക്കൗ​ണ്ട​ന്റ്‌​സ് ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​(​ഐ.​സി.​എ.​ഐ​)​ ​ദ​ക്ഷി​ണേ​ന്ത്യാ​ ​കൗ​ൺ​സി​ലി​ന്റെ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​ദീ​പ​ ​വ​ർ​ഗീ​സ് ​ചെ​ന്നൈ​യി​ൽ​ ​ചു​മ​ത​ല​യേ​റ്റു.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ദ​ക്ഷി​ണേ​ന്ത്യാ​ ​കൗ​ൺ​സി​ലി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ ​ആ​ദ്യ​ ​വ​നി​ത​യാ​ണ്.​ ​എ​റ​ണാ​കു​ളം​ ​ബ്രാ​ഞ്ചി​ന്റെ​ ​ആ​ദ്യ​ ​വ​നി​താ​ ​ചെ​യ​ർ​പേ​ഴ്‌​സ​ണാ​യി​ 2023​-​ 24​ ​വ​ർ​ഷ​ത്തി​ൽ​ ​സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.​ ​ബോ​ർ​ഡ് ​ഒ​ഫ് ​പ​ബ്ലി​ക് ​സെ​ക്ട​ർ​ ​ട്രാ​ൻ​സ്‌​ഫോ​ർ​മേ​ഷ​ൻ​ ​(​ബി.​പി.​ടി​)​യി​ലെ​ ​സാ​മ്പ​ത്തി​ക​ ​വി​ദ​ഗ്ദ്ധ​യും​ ​മു​ത്തൂ​റ്റ് ​സെ​ക്യൂ​രി​റ്റീ​സ് ​ലി​മി​റ്റ​ഡി​ന്റെ​യും​ ​കെ.​എ​സ്‌.​ഐ.​ഡി.​സി​ ​ലി​മി​റ്റ​ഡി​ന്റെ​യും​ ​സ്വ​ത​ന്ത്ര​ ​ഡ​യ​റ​ക്ട​റു​മാ​ണ് ​ദീ​പ.​ ​സെ​ന്റ് ​തെ​രേ​സാ​സ് ​കോ​ളേ​ജി​ന്റെ​ ​(​ഓ​ട്ടോ​ണ​മ​സ്)​ ​ബോ​ർ​ഡ് ​ഒ​ഫ് ​സ്റ്റ​ഡീ​സി​ലും​ ​അം​ഗ​മാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ICAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL