മരട്: നഗരസഭാ പരിധിയിലെ വിവിധ സ്ഥാപനങ്ങളിൽനിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. നഗരസഭയുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്ക്വാഡിന്റെ നേതൃത്വത്തിൽ മുപ്പതോളം കടകളിൽ നടത്തിയ പരിശോധനയിൽ 60 കിലോയോളം നിരോധിത പ്ലാസ്റ്റിക്കുകളും പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടികൂടി. ഒരു ലക്ഷത്തോളംരൂപ പിഴചുമത്തി.
ക്ലീൻ സിറ്റി മാനേജർ പ്രേംചന്ദ്, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.ഐ. ജേക്കബ്സൺ, പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹുസൈൻ, അനീസ് എ.എസ്, വിനുമോഹൻ, ഹനീസ് കെ.ആർ, അബ്ദുൽ സത്താർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |