
കൊച്ചി: വിദ്യാഭ്യാസ വകുപ്പിന്റെ കലണ്ടർ പ്രകാരമുള്ള കാര്യങ്ങൾ അണുവിട തെറ്റാതെ നടപ്പാക്കിയാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായ ഹണി ജി. അല്സാണ്ടർ തന്റെ മേഖലയെ മികവുറ്റതാക്കിയത്. സർക്കാർ സർവീൽ 20 വർഷം പൂർത്തിയാക്കിയ ഹണി 2020 മേയ് മുതലാണ് ഡി.ഡി.ഇ ആയത്. അന്നന്നുള്ള ജോലികൾ അന്നന്ന് തീർക്കുന്നതിൽ കണിശക്കാരിയായ ഹണി മികച്ച സംഘാടക കൂടിയാണ്. എറണാകുളത്ത് നടന്ന 66-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ നടത്തിപ്പ് ചുമതലയ്ക്ക് സർക്കാർ നിയോഗിച്ചവരിൽ മുന്നിലുണ്ടായിരുന്നു ഹണി.
ഓരോ കുട്ടിയേയും പരിഗണിച്ച് അവരെ ചേർത്തു നിർത്തി മുന്നോട്ട് കൊണ്ടു പോകണമെന്നതാണ് തനിക്കൊപ്പമുള്ള ജീവനക്കാർക്ക് നൽകുന്ന പ്രധാന നിർദ്ദേശം. ജോലി ഒരു വെല്ലുവിളിയായ് തോന്നിയിട്ടില്ല. സ്ത്രീയെന്നുള്ളത് ഒന്നിനുമൊരു തടസവുമല്ല.
ഹണി ജി.അലക്സാണ്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |