
പള്ളുരുത്തി: കണ്ണമാലി സേർച്ചസദ്യ തിരുനാൾ 19 ന് നടക്കും. 10 മുതൽ ചടങ്ങുകൾ ആരംഭിക്കും. ഒരു ലക്ഷം പേർക്കാണ് സദ്യ ഒരുക്കിയിരിക്കുന്നത്. രാത്രി വൈകിയും സദ്യ കഴിക്കാനുള്ള സൗകര്യങ്ങൾ പള്ളിയങ്കണത്തിൽ ഒരുക്കിയിട്ടുണ്ട്. ഇതിനോടനുബപിച്ച് കുട്ടികളുടെ ചോറൂണ് ചടങ്ങും നടക്കും.
24 മണിക്കൂറും പള്ളിയിലേക്ക് പോകുവാനും വരാനുമായി വാഹനം, ബോട്ട് സൗകര്യം ഒരുക്കിയിട്ടുണ്ട്. വാഹന പാർക്കിംഗിനും പ്രത്യേകം സൗകര്യമുണ്ട്. നൂറോളം പൊലീസുകാരെ പള്ളി പരിസരത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.വാർത്താസമ്മേളനത്തിൽ ഫാ.ജോസഫ് ജോപ്പൻ അണ്ടിശേരി,ഫാ. ബന്നി ഡോമിനിക് പണിക്കവീട്ടിൽ, ഫാ ജോബി അഗസ്റ്റ് വകപ്പാടത്ത് എന്നിവർ പകെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |