SignIn
Kerala Kaumudi Online
Thursday, 22 October 2026 6.50 PM IST

ജ്യോതിർലിംഗ ദർശനം

kalady

കൊച്ചി: വിശിഷ്ടവും പുരാതനവുമായ സോമനാഥ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ജ്യോതിർലിംഗ ദർശനം ഇന്നലെ കാലടിയിൽ നടന്നു. രാവിലെ ശ്രീ ആദിശങ്കര കീർത്തിസ്തംഭ മണ്ഡപത്തിലെ സ്വീകരണത്തിനുശേഷം ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും ആർട്ട് ഒഫ് ലിവിംഗ് കാലടി യോഗ ആൻഡ് മെഡിറ്റേഷൻ സെന്ററിലും ഭക്തർക്ക് ദർശന സൗകര്യം ഒരുക്കിയിരുന്നു. ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ് കാലടിയിൽ പരിപാടി സംഘടിപ്പിച്ചത്. സ്വാമി സദ്യോജാതയുടെ കാർമ്മികത്വത്തിൽ നടന്ന സ്വീകരണ ചടങ്ങിന് സ്വാമി ചിദാകാശ, കേരള അപെക്‌സ് ബോഡി ചെയർമാൻ രാജേഷ് നായർ, സി.വി. ബൈജു മുതലായവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL